22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 6, 2024
September 23, 2024
September 20, 2024
September 9, 2024
September 9, 2024
September 3, 2024
July 20, 2024
March 4, 2024
February 22, 2024

രാജ്യസഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ആംആദ്മി പാര്‍ട്ടി എംപി

Janayugom Webdesk
ന്യൂഡല്‍ഹി
October 11, 2023 12:25 pm

രാജ്യസഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ആംആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ.സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്നും പ്രിവിലേജ് കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിച്ച അഞ്ച് എംപിമാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ആരോപിച്ചാണഅ ഛദ്ദയെ സസ്പെന്‍റ് ചെയ്തത്. ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാദങ്ങള്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബിജെപി വാഗ്ദാനങ്ങള്‍ നിരത്തി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു സസ്പെന്‍ഷന്‍.

തന്റെ സസ്‌പെന്‍ഷന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പഞ്ചാബിലെ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്ന് കാണിച്ചാണ് ഛദ്ദയുടെ ഹരജി. ബംഗ്ലാവ് തിരിച്ചുപിടിച്ച് ഫ്‌ളാറ്റ് നല്‍കിയ രാജ്യസഭ സെക്രട്ടറിയേറ്റിന്റെ നടപടി ചോദ്യം ചെയ്ത് ഛദ്ദ സമര്‍പ്പിച്ച ഹരജി ദല്‍ഹി ഹൈകോടതി തള്ളിയതിന് ശേഷമാണ് സസ്‌പെന്‍ഷനെതിരെ സെക്രട്ടേറിയറ്റിനെ എതിര്‍കക്ഷിയാക്കി ഛദ്ദ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. ഡല്‍ഹി സര്‍വീസസ് ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ ബിജെപിയുടെ എസ് ഫാങ്നന്‍ കൊന്യാക്, നര്‍ഹരി അമിന്‍, സുധാംശു ത്രിവേദി, എഐഎഡിഎംകെയിലെ എം. തമ്പിദുരൈ, ബിജെഡിയുടെ സസ്മിത് പത്ര എന്നീ അഞ്ച് എം.പി.മാരുടെ ഒപ്പ് വ്യാജമായി ചമച്ചെന്നാരോപിച്ചാണ് രാഘവ് ഛദ്ദയെ ഓഗസ്റ്റില്‍ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത്.

രാഘവ് ഛദ്ദയുടെ നടപടി അധാര്‍മ്മികമാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ പിയൂഷ് ഗോയലാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.എന്നാല്‍ ഒരു സഭാ സമ്മേളനത്തിന്റെ അവശേഷിക്കുന്ന കാലയളവിലേക്കായിരിക്കണം സസ്‌പെന്‍ഷന്‍ എന്ന് രാജ്യസഭയുടെ 256ാം ചട്ടത്തിലുണ്ടെന്ന് ഛദ്ദ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. മഹാരാഷ്ട്ര സഭയില്‍ നിന്ന് 12 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയ 2022ലെ സുപ്രീംകോടതി വിധി ഛദ്ദ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary
Aam Aad­mi Par­ty MP approached the Supreme Court against the sus­pend­ed action from the Rajya Sabha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.