18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 15, 2024

ബിജെപി ആസ്ഥാനം വളഞ്ഞ് എഎപി; മോഡിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

*മാര്‍ച്ച് പൊലീസ് തടഞ്ഞു
Janayugom Webdesk
ന്യൂഡല്‍ഹി
May 19, 2024 10:37 pm

തങ്ങളുടെ നേതൃത്വത്തെ തകര്‍ക്കാനുള്ള കുതന്ത്രങ്ങള്‍ക്കെതിരെ ബിജെപി ആസ്ഥാനം വളഞ്ഞ് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു.പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാര്‍ച്ചിന് മുന്നോടിയായി ഡിഡിയു മാര്‍ഗില്‍ 144 പ്രഖ്യാപിച്ചിരുന്നു. ബിജെപി ഓഫിസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡിഡിയു മാര്‍ഗ്, ഐപി മാര്‍ഗ്, മിന്റോ റോഡ്, വികാസ് മാര്‍ഗ് എന്നീ റോഡുകളും ഡല്‍ഹി പൊലീസ് അടച്ചു. ബിജെപി ഓഫിസിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. എഎപി ആസ്ഥാനത്തിന് മുന്നിലും കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. 

തങ്ങള്‍ സമാധാനപരമായി നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞതെന്ന് എഎപി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ എഎപി പ്രതിഷേധത്തിന് അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു. എഎപിക്കെതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ‘ഓപ്പറേഷൻ ചൂൽ’ ആരംഭിച്ചതായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കെജ്‌രിവാളുമാര്‍ ജന്മമെടുക്കുമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 

എഎപിയുടെ വളര്‍ച്ചയില്‍ മോഡിക്ക് ആശങ്കയുണ്ട്. അതിന്റെ ഭാഗമായാണ് തന്നെയും മനീഷ് സിസോദിയയെയും ജയിലില്‍ അടച്ചത്. ഉടന്‍ എഎപി നേതാക്കളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. പാര്‍ട്ടി ആസ്ഥാനത്തേക്കുള്ള റോഡ് അടയ്‌ക്കും. വലിയ വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ടെന്നും കെജ്‌രിവാൾ ആഹ്വാനം ചെയ്‌തു. അതേസമയം ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സ്വാതി മലിവാള്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ ഡല്‍ഹി പൊലീസ് സിസിടിവിയുടെ ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ) കസ്റ്റഡിയിലെടുത്തു. 

Eng­lish Summary:AAP sur­rounds BJP head­quar­ters; Kejri­w­al chal­lenges Modi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.