27 December 2025, Saturday

Related news

January 27, 2025
August 11, 2024
August 9, 2024
July 25, 2024
April 6, 2024
November 30, 2023
October 30, 2023
June 5, 2023
April 25, 2023
April 7, 2023

എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം മനീഷ് സിസോദിയ നയിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2024 6:40 pm

ഡല്‍ഹിയിലും ഹരിയാനയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടിയുടെ പ്രചാരണത്തിന് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേതൃത്വം നൽകും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായതോടെയാണ് പ്രചരണ ചുമതല അദ്ദേഹത്തെ ഏല്‍പിച്ചത്. മദ്യ അഴിമതിക്കേസില്‍ 17 മാസത്തെ ജയില്‍ വാസത്തിനുശേഷം വെള്ളിയാഴ്ചയാണ് 52 കാരനായ സിസോദിയ സുപ്രീം കോടതി ജാമ്യം നേടി തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളില്‍ ഫെബ്രുവരി 26നായിരുന്നു സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജയില്‍മോചിതനായ അദ്ദേഹം കഴിഞ്ഞ ദിവസം മുതിർന്ന പാർട്ടി അംഗങ്ങളുമായി യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തെതന്നെ എഎപി വ്യക്തമാക്കിയിരുന്നു. ഹരിയാനയിൽ ഈ വർഷം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം അടുത്ത വര്‍ഷം ആദ്യത്തിലാണ് ഡൽഹിയിലെ 70 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുക. 

Eng­lish Sum­ma­ry: AAP’s elec­tion cam­paign will be led by Man­ish Sisodia

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.