27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
June 21, 2024
April 6, 2024
March 23, 2024
November 30, 2023
October 30, 2023
June 5, 2023
April 25, 2023
April 7, 2023
March 16, 2023

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് : മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2024 1:26 pm

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല.സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി റൗസ് അവന്യൂ കോടതി ഈമാസം 18വരെ നീട്ടി. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡികാലാവധി പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടുകയായിരുന്നു.

കേസിൽ ഇഡി അറസ്റ്റ്‌ ചെയ്‌ത ആം ആദ്‌മി പാർടി എംപി സഞ്ജയ്‌ സിങ്ങിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ ഇല്ലാതെ ആറുമാസമായി സഞ്ജയ്‌ സിങ്‌ ജയിലിൽ ആണെന്നതും കോഴവാങ്ങിയ പണം കണ്ടെത്താനായിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും മനീഷ്‌ സിസോദിയയും ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ സമാനമായ രീതിയിൽ ജാമ്യം ലഭിക്കുമെന്നാണ്‌ പ്രതീക്ഷയിലാണ് ആം ആദ്‌മി പാർടി നേതാക്കൾ. 

Eng­lish Summary:
Del­hi liquor pol­i­cy cor­rup­tion case: No bail for Man­ish Sisodia

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.