9 December 2025, Tuesday

Related news

May 9, 2025
January 14, 2025
January 10, 2025
November 27, 2024
October 10, 2024
May 5, 2024
November 23, 2023
September 21, 2023
September 21, 2023
August 6, 2023

ആശാന്‍ യുവ കവി പുരസ്കാരം പി എസ് ഉണ്ണികൃഷ്ണന്

Janayugom Webdesk
തിരുവനന്തപുരം
May 9, 2025 2:28 pm

കായിക്കര കുമാരനാശാന്‍ സസ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ കെ. സുധാകരന്‍ ആശാന്‍ യുവ കവി പുരസ്കാരം പി. എസ് ഉണ്ണികൃഷ്ണന്. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. യുവ കവികല്‍ക്കായി കേരളത്തില്‍ നല്‍കുന്ന ഏറ്റവും ശ്രദ്ധേയമായ പുരസ്കാരമാണിത്. മെയ് 10 ന് നടക്കുന്ന കുമാരനാശാന്‍റെ ജന്മദിനാഘോഷ ചടങ്ങില്‍ പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രന്‍ പുരസ്കാരം സമര്‍പ്പിക്കും. പ്രഫസര്‍ ഭുവനേന്ദ്രന്‍, കവി ശാന്തന്‍, രാമചന്ദ്രന്‍ കരവാരം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.