3 May 2024, Friday

Related news

May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024

നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം; നീതു രാജ് റിമാൻഡിൽ

Janayugom Webdesk
കോട്ടയം
January 7, 2022 8:41 pm

നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ നീതു രാജിനെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് നീതുവിനെ റിമാൻഡ് ചെയ്തത്. നീതുവിനെ 14 ​​ദിവസം ജുഡീഷ്യറി കസ്റ്റഡിയിൽ വിട്ടു. ഇന്നലെയാണ് കോട്ടയം മെഡിക്കൽ കോളജിൽ സംഭവം നടന്നത്. ഡോക്ടറുടെ വേഷത്തിലെത്തിയാണ് നീതു കുഞ്ഞിന് മഞ്ഞപ്പുണ്ടെന്ന് പറഞ്ഞാണ് അമ്മയുടെ കയ്യിൽ നിന്ന് നീതു കുഞ്ഞിനെ വാങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഹോട്ടലിൽ നിന്ന് കണ്ടെത്തിയത്. 

അതേസമയം കൊച്ചിയിലേക്ക് കടക്കാനായി നീതു ടാക്‌സി വിളിച്ചിരുന്നു. തുടര്‍ന്ന് ഹോട്ടലിൽ എത്തിയ ഡ്രൈവറുടെ ഇടപെടൽ വഴിയാണ് കുഞ്ഞിനെ ഒരു മണിക്കുറിനകം തിരിച്ചുകിട്ടിയത്. കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനെന്ന് നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് പൊലീസ് വ്യക്തമാക്കിയിരുന്നു. കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനായിരുന്നു നീക്കമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ നീതു നേരത്തെ ഗർഭം അലസിപ്പിച്ചിരുന്നു.

ENGLISH SUMMARY:Abduction of a new­born baby; Nee­tu Raj remanded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.