23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

ഗർഭഛിദ്രം; അൻപതു വർഷം പഴക്കമുള്ള വിധി റദ്ദാക്കി യുഎസ് സുപ്രീം കോടതി

Janayugom Webdesk
June 25, 2022 11:24 am

അമേരിക്കയിൽ ഗർഭഛിദ്രത്തിന് നിയമസാധുത നൽകിയ 1973 ലെ ചരിത്രപ്രധാനമായ വിധി സുപ്രീം കോടതി റദ്ദാക്കി. ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന റോ വേഴ്സസ് വെയ്ഡ് കേസിലെ ഉത്തരവാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയത്.

തെറ്റായ വിധി ആയിരുന്നു റോ വേഴ്സസ് വെയ്ഡ് എന്ന് ജസ്റ്റിസ് സാമുവൽ അലിറ്റോ പറഞ്ഞു. 1973 ൽ ഈ വിധി വന്ന ശേഷം യുഎസിൽ ഗർഭഛിദ്രം ഏറെ വർധിച്ചിരുന്നു.

ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാണെന്ന വിധി റദ്ദാക്കിയതോടെ സംസ്ഥാനങ്ങൾക്ക് ഗർഭഛിദ്രം നിരോധിച്ചു നിയമം നിർമിക്കാം. മിസിസിപ്പി ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ ഇതിനു നിയമം ഉണ്ടാക്കിയിട്ടുണ്ട്. യാഥാസ്ഥിതികരും റിപ്പബ്ലിക്കൻ പാർട്ടിയും ഗർഭഛിദ്രം നിരോധിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു.

യുഎസിനെ 150 വർഷം പിന്നോട്ടടിക്കുന്ന തീരുമാനമാണിതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. രാജ്യത്തിനും ജുഡീഷ്യറിക്കും ഇതൊരു ദുർദിനമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Abortion; U.S. Supreme Court over­turns 50-year-old ruling

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.