22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 14, 2025
April 13, 2025
April 8, 2025
April 7, 2025
April 6, 2025
March 13, 2025
March 10, 2025
March 5, 2025

നന്മനിറഞ്ഞവൻ പടയപ്പ ഇപ്പോൾ വികൃതിക്കൊമ്പൻ

എവിൻ പോൾ 
മൂന്നാർ
January 12, 2024 9:17 pm

ഇടുക്കിയിൽ കാടിറങ്ങിയിരുന്ന കാട്ടുകൊമ്പൻമാർ പലതുണ്ടെങ്കിലും നാട്ടുകാർക്കിടയിൽ എന്നും നന്മയും സ്നേഹവും നിറഞ്ഞ കൊമ്പനെന്ന ഖ്യാതിയുള്ളത് മൂന്നാറിലെ പടയപ്പയ്ക്കായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന പടയപ്പയെക്കുറിച്ച് പറയാൻ മൂന്നാറുകാർക്ക് ഓരോരോ കഥകളുണ്ട്. മൂന്നാറിലെ തോട്ടങ്ങളിൽ ജോലിക്കെത്തിയിരുന്ന തൊഴിലാളികളാണ് ആദ്യം പടയപ്പയെന്ന പേര് നൽകിയത്. തലയെടപ്പിലും നടപ്പിലുമെല്ലാം രജനികാന്തിന്റെ സ്റ്റൈലുള്ള കാട്ടാനയുടെ അഴകൊത്ത് നീണ്ടു വളഞ്ഞ കൂർത്ത കൊമ്പുകളാണ് പടയപ്പയെ കേമനാക്കുന്നത്. 

കോവിഡ് കാലത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയ വേളയിൽ മൂന്നാർ നിശ്ചലമായതോടെയാണ് കാടുകയറാൻ കൂട്ടാക്കാതെ ഭക്ഷണം തേടി പടയപ്പ ജനവാസമേഖലയിൽ സ്ഥിര സാന്നിധ്യമാകുന്നത്. ഭക്ഷണത്തിനായി കാടിറങ്ങുമെങ്കിലും ഇതുവരെയും പടയപ്പ ആരെയും ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പൊതുവേ ശാന്തനായിരുന്ന പടയപ്പ കഴിഞ്ഞ ഒരു വർഷത്തിലേറെയായി അക്രമാസക്താനാകുന്നത് പതിവാണ്. ഇതേതുടർന്ന് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കാട്ടിലേക്ക് തുരത്താനും വനം വകുപ്പിന്റെ എട്ടംഗങ്ങളുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. 

മൂന്നാർ നിവാസികൾക്ക് സുപരിചിതനായ പടയപ്പ പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ ഇറങ്ങുന്നത് പതിവാണ്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, പാലാർ എന്നിവിടങ്ങളിലും മൂന്നാറിലെ വിവിധ എസ്റ്റേറ്റ് മേഖലകളിലുമെല്ലാം പടയപ്പയെ കാണാം. പട്ടാപ്പകൽ നടുറോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തുന്നതും കടകളും റേഷൻകടയും ആക്രമിക്കുന്നതും അടുത്തയിടെ പതിവാണ്. കഴിഞ്ഞദിവസം ലോക്കാട്, കന്നിമല എസ്റ്റേറ്റുകളിലായിരുന്നു പടയപ്പ. ജനവാസമേഖലയിൽ കാട്ടുകൊമ്പനെത്തിയാൽ പ്രത്യേക സംഘം ഇവയെ പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് തുരത്തി വിടാറാണ് പതിവെന്ന് മൂന്നാർ ഡിഎഫ്ഒ ജോബ് ജെ നേര്യാംപറമ്പിൽ പറഞ്ഞു. പടയപ്പയ്ക്ക് ഉദ്ദ്യേശ്യം 62 വയസ് കുണുമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രായാധിക്യം മൂലമുള്ള വിഷമതകൾക്ക് പുറമെ ഉപ്പുള്ളതും രുചിയുള്ളതുമായ ഭക്ഷണ സാധനങ്ങൾ തേടിയാണ് ജനവാസമേഖലകളിൽ തന്നെ പടയപ്പ തമ്പടിക്കുന്നെതെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം. കാട്ടിൽ തന്നെ പടയപ്പയ്ക്ക് തീറ്റയും വെള്ളവും ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഉപദ്രവകാരിയായിരുന്ന അരിക്കൊമ്പനെ കാടുമാറ്റിയ ശേഷം ചില്ലിക്കൊമ്പൻ, ഗണേശൻ, ഹോസ് കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ, ഫോർ ജി എന്നിവയാണ് മൂന്നാറിനെ വിറപ്പിക്കുന്ന മറ്റ് കാട്ടാനകൾ. 

Eng­lish Sum­ma­ry; about ele­phant Padayappa
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.