19 September 2024, Thursday
KSFE Galaxy Chits Banner 2

ക്ലൗഡ് ബേസ്ഡ് ലൈ ഇ‑ലേലത്തിന് തുടക്കം കുറിച്ച് പുറ്റടി സ്‌പൈസസ് പാര്‍ക്ക്

Janayugom Webdesk
നെടുങ്കണ്ടം
November 1, 2021 9:27 pm

ലേലം നടത്തുവാന്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലൗഡ് ബേസ്ഡ് ലൈവ് ഇ‑ലേലത്തിന് തുടക്കം കുറിച്ച് പുറ്റടി സ്‌പൈസസ് ബോര്‍ഡ്. കോവിഡിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന യാത്രക്ക് നിയന്ത്രണം വന്നതോടെ സ്‌പൈസസ് ബോര്‍ഡുകളിലെ ലേലം നിലച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബോഡിനായ്ക്കന്നൂര്‍ കേന്ദ്രീകരിച്ച് സ്വകാര്യ ഓണ്‍ലൈന്‍ ലേലങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

പുതിയ സംവിധാനം ആരംഭിച്ചാേടെ തത്സമയ ലേലത്തില്‍ പങ്കെടുക്കുന്നതിന് പുറ്റടി സ്‌പൈസസ് പാര്‍ക്കിലോ ബോഡിനായ്ക്കന്നൂരിലോ ഉള്ള കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയാകും. ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം വ്യാപാരികള്‍ക്ക് പുതിയ സമ്പ്രദായത്തിലൂടെ ലേലത്തില്‍ പങ്കെടുക്കുന്നതിന് കഴിയും. 

പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് തല്‍സമയ ഇ ലേലം ഉദ്ഘാടനം ചെയ്തു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ.ജി തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍, ബോര്‍ഡ് അംഗം റ്റി റ്റി ജോസ്, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ എസ് ജഗന്നാഥന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ വിജീഷ്ണ വി തുടങ്ങിയവര്‍ സംസാരിച്ചു.

eng­lish summary:about the launch of a cloud based live e‑auction
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.