
കാറിനുള്ളിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് അബുദാബി കോടതി.പുറത്തിറങ്ങിയാല്‍ ഇരയുടെ വീടിന് സമീപം പ്രതി താമസിക്കാൻ പാടില്ലെന്നും കോടതി വിധിയിൽ പറയുന്നു.കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പത്തു വയസ്സുകാരനായ കുട്ടിയെ പ്രതി വാഹനത്തിൽ കയറ്റിയ ശേഷം വീടിന് സമീപമുള്ള പ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. അബുദാബി പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വാഹനം സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇരയുടെ സ്കൂളിന് സമീപം വാഹനം നിർത്തിയിട്ടിരിക്കുന്നതും,പ്രതി അതിൽ നിന്നിറങ്ങുന്നത് അടക്കമുള്ള സി സി ടി വി ദൃശ്യങ്ങളും അന്വേഷണം സംഘത്തിന് ലഭിച്ചു.കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് അബുദാബി ക്രിമിനൽ കോടതി കണ്ടെത്തി.
ഇതിനു ശേഷമാണ് പ്രതി ആയ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. യു എ ഇയിലെ കുട്ടികൾക്കായുള്ള വദീമ നിയമം അനുസരിച്ചാണ് പ്രതിക്ക് ശിക്ഷ നൽകിയത്. ശാരീരികവും,മാനസികവുമായ പീഡനങ്ങൾ ഉൾപ്പെടെയുള്ള വിവിധതരം അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയാണ് വദീമ നിയമം രാജ്യത്ത് കൊണ്ട് വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.