22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

ആശുപത്രി സംരക്ഷണ നിയമത്തിന്റെ ദുരുപയോഗം തടയാൻ കഴിയണം: ടി ജെ ആഞ്ചലോസ്

Janayugom Webdesk
ആലപ്പുഴ
November 8, 2024 6:56 pm

ആശുപത്രി സംരക്ഷണ നിയമത്തിന്റെ ദുരുപയോഗം തടയാൻ കഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. ആശുപത്രി സംരക്ഷണ നിയമ ദുരുപയോഗത്തിനെതിരെയും പൊലീസ് പക്ഷപാതത്തിനെതിരെയും സിപിഐ ആലപ്പുഴ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർമാർ അധികാരം ദുരുപയോഗം ചെയ്താൽ ആരോഗ്യകേന്ദ്രങ്ങളിൽ സർക്കാർ മുടക്കുന്ന പണം സാധാരണക്കാരായ ജനങ്ങൾക്ക് പ്രയോജനകരമാകില്ല. ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന ജനങ്ങൾക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടത് അതാത് പ്രദേശത്തെ ജനപ്രതിനിധികളുടെ ചുമതലയാണ്. പൊലീസ് ഈ വിഷയത്തിൽ ഇതുവരെ സ്വതന്ത്രമായി അന്വേഷണം നടത്തിയിട്ടില്ല. ചെയർപേഴ്സണും വൈസ്ചെയർമാനും സ്ഥിരംസമിതിഅംഗവും ഇടപെട്ട വിഷയമാണ്. ഇവരിൽ രണ്ട് പേരെ ഒഴിവാക്കി ഒരാളെ മാത്രം പ്രതിയാക്കിയത് ന്യായീകരിക്കാനാവില്ല. 

ആശുപത്രി സ്റ്റാഫിൽ നിന്നു മാത്രമല്ല അവിടെ ഉണ്ടായിരുന്ന രോഗികളിൽ നിന്നും മൊഴിയെടുക്കണമായിരുന്നു. സംഭവം ഉണ്ടായ ദിവസം തന്നെ പരാതി കൊടുക്കാൻ നിരവധി സംവിധാനങ്ങൾ നിലനിൽക്കേ പരാതിക്കാരിയായ ഡോക്ടർ പിറ്റേ ദിവസമാണ് പരാതി നൽകിയത്. പൊതുപ്രവർത്തകരെ വേദനിപ്പിക്കുന്ന നടപടിയാണ് ചെയർപേഴ്സന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ജില്ലയിലെ എംഎൽഎമാരും മന്ത്രിമാരും കൃത്യമായി ഇടപെട്ടിട്ടുണ്ട്. എന്നാൽ ചെയർപേഴ്സൺ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഇത് പല തെറ്റിദ്ധാരണകളും ഉണ്ടാക്കുന്നുണ്ട്. പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നവർ തീഷ്ണമായ അനുഭവങ്ങളുമായി മുന്നോട്ട് പോകുന്നവരാണ്. വൈസ് ചെയർമാനെതിരെ മൊഴികൊടുത്തിട്ടുള്ള ജീവനക്കാർ ആശുപത്രിയിൽ ഉണ്ടാകാം. എന്നാൽ പൊലീസ് അന്വേഷണം സുതാര്യമല്ല. ഡോ.വന്ദനാദാസിന്റെ കൊലപാതകത്തിൽ ആശുപത്രിയിൽ ജീവനക്കാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി എഐവൈഎഫ് ഉൾപ്പടെയുള്ള സംഘടനകൾ മുന്നിട്ടിറങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സുരേഷ്, ജില്ലാ കൗൺസിൽ അംഗം ആർ അനിൽകുമാർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി കെ ബൈജു, നഗരസഭാ കൗൺസിലർ ബി നസീർ എന്നിവർ സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.