ഗേൾസ് ഹോസ്റ്റലിൽ വൻ തീപിടുത്തം. 160ഓളം പെൺകുട്ടികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ എയർ കണ്ടീഷണര്‍ പൊട്ടിത്തെറിക്കൂകയായിരുന്നു. ഗ്രേറ്റർ നോയിഡ നോളജ് പാർക്ക് ‑3ലെ അന്നപൂർണ ഗേൾസ് ഹോസ്റ്റലാണ് തീപിടുത്തം ഉണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്നുപിടിച്ചതോടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് വഴുതി വീണ് ഒരു വിദ്യാർത്ഥിനിയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. പ്രദേശവാസികളുടെ കൃത്യ സമയത്തുള്ള ഇടപെടല്‍ എല്ലാ വിദ്യാർത്ഥികളെയും എത്രയും വേഗം പുറത്തിറക്കാൻ സഹായിച്ചു. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അഗ്നിശമന സേന വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.