17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024
May 20, 2024
May 20, 2024

സുരേഷ്ഗോപിക്ക് വേണ്ടി ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണെന്ന് എ സി മൊയ്തീന്‍

Janayugom Webdesk
തിരുവനന്തപുരം
October 8, 2023 12:44 pm

തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് മുന്‍മന്ത്രിയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായഎ സി മൊയ്തീന്‍. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ അവര്‍ തൃശൂര്‍ ജില്ലയെ എടുത്തതല്ല.കേന്ദ്ര മന്ത്രി അമിത്ഷായുടെ മുന്നില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വേണ്ടി ഇഡി അരങ്ങൊരുക്കുകയായിരുന്നുവെന്ന് മൊയ്തീന്‍ പറഞ്ഞു.

ഇടതുപക്ഷ വേട്ടയ്ക്കെതിരെയും സഹകരണമേഖലയെ തകര്‍ക്കുന്ന ഇഡിയുടെ ശ്രമങ്ങൾക്കെതിരെയും എന്ന പേരില്‍ എൽഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥയുടെ സമാപനം ചേലക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരിൽ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു.

സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കിൽ നടത്തട്ടെ, എന്തിനാണ് തൃശ്ശൂരെന്നും എ സി മൊയ്തീൻ ചോദിച്ചു. ഇഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാൻ വേണ്ടിയാണ്. നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാതിരിക്കാൻ വേണ്ടി മനഃപൂർവമായിരുന്നു ഇത്. സഹകരണ ബാങ്കുകൾ എല്ലാം കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളാക്കി ഇഡി ചിത്രീകരിച്ചു. മാധ്യമങ്ങൾ ഇഡിക്കനുസരിച്ച് കഥകൾ മെനയുകയാണ്. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ഉണ്ടെന്ന് വരുത്തി തീർത്തു. ഉണ്ടെന്ന് പറയാൻ ബാങ്ക് സെക്രട്ടറിയെ ഇ ഡി നിർബന്ധിച്ചു’, എസി മൊയ്തീൻ പറഞ്ഞു.

Eng­lish Summary:
AC Moiteen said that ED is doing elec­tion duty for Sureshgopi

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.