23 December 2024, Monday
KSFE Galaxy Chits Banner 2

അക്കാദമിക് കരാർ ഒപ്പിട്ടു

കോഴിക്കോട് ബ്യൂറോ
കോഴിക്കോട്
January 20, 2022 5:12 pm

കേരളത്തിലെ ഏറ്റവും മികച്ച ഇന്റഗ്രേറ്റഡ് കാമ്പസ് ബ്രൈസൺ എജ്യു ഡെവലപ്മെന്റിസിന്റെ നേതൃത്വത്തിൽ പാലക്കാട് കൊപ്പത്ത് അൾജിബ്ര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ഒരുക്കുന്നു. മെഡിക്കൽ, എഞ്ചിനീയറിംഗ് കോച്ചിംഗ് നൽകുന്ന സ്കൂൾ ഓഫ് സയൻസ്, അക്കൗണ്ട്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസിന് സ്കൂൾ ഓഫ് കൊമേഴ്സ്, സിവിൽ സർവ്വീസ് ഫൗണ്ടേഷനായ സിവിൽ സർവ്വീസ് അക്കാദമി എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് ബാബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ട്സ് ആന്റ് മാനേജ്മെന്റ് (ഐ എ എം), ദ ഐ എ എസ് മെന്റർ തുടങ്ങിയ സ്ഥാപനങ്ങളാണ് നേതൃത്വം നൽകുന്നത്. ഇവരുമായുള്ള അൾജിബ്രയുടെ അക്കാദമിക് കരാർ കോഴിക്കോട്ട് നടന്ന ചടങ്ങിൽ ഒപ്പിട്ടു.

ലോകോത്തര പഠന, ജീവിത സൗകര്യങ്ങളാണ് കാമ്പസിൽ ഒരുക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങളുമുണ്ടെന്ന് ബ്രൈസൺ എജു ഡവലപ്മെന്റ് എം ഡിമാരായ ഇ വി അബ്ദുറഹിമാൻ, വി പി എം ഇസ്ഹാഖ്, കൊപ്പം അൾജിബ്ര ചെയർമാൻ ബാവു ഹാജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ബാബാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് എം ഡി സിയാവുൽ ഹഖ്, ഐ എ എം ജി എം യൂനുസ് മുഹമ്മദ്, എ ജി എം അസ് ഫിന അഷ്റഫ്, ദി ഐ എ എസ് മെന്റേഴ്സ് ഡയരക്ടർ അഖിൽ നായർ സംബന്ധിച്ചു. അൽജിബ്രയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് ബാവു ഹാജി നിർവ്വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.