19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
October 25, 2024
October 12, 2024
October 9, 2024
October 2, 2024
September 16, 2024
September 5, 2024
June 13, 2024
May 21, 2024
May 11, 2024

മന്ത്രിമാരെ ആരെയും ചാന്‍സലറാക്കില്ല, വിദ്യാഭ്യാസ വിദഗ്ധരെ പരിഗണിക്കും: മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
November 9, 2022 12:23 pm

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്താലും മന്ത്രിമാരെ ആരെയും ആ സ്ഥാനത്ത് നിയമിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിദ്യാഭ്യാസ വിദഗ്ധരെയാകും ആ സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്കെതിരായ നീക്കം സര്‍ക്കാരിന്റെ പോസിറ്റീവ് സമീപനമാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂല പരിഷ്കരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ചാന്‍സലര്‍ പദവിയില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ നിയമിക്കുന്നത്. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിക്ഷിപ്തമായ ചുമതലയാണ് മന്ത്രിസഭ നിറവേറ്റിയത്. ഭരണഘടന നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ എല്ലാവര്‍ക്കും മുന്നോട്ട് പോകാനാകൂ. 

നിയമസഭ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയെന്നത് ഗവര്‍ണറുടെ മര്യാദയും ഭരണഘടനാ ചുമതലയുമാണ്. ആ ചുമതല നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­mery: Aca­d­e­mi­cians Will be Replaced Gov­er­nor as Uni­ver­si­ty Chan­cel­lor says R Bindu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.