ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി വിനയത്തോടെ സ്വീകരിക്കുന്നുവെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും അവര്‍ നിറവേറ്റുമെന്നു പ്രതീക്ഷിക്കുന്നതായും അരവിന്ദ്കെജ്രിവാള്‍ പറഞ്ഞു.ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വിഡിയോ സന്ദേശത്തിലൂടെ കെജ്രിവാള്‍ പ്രതികരിച്ചത്.
കഴിഞ്ഞ 10 വർഷമായി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ വളരെയധികം പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി. ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കു വഹിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ തുടരുകയും അവരെ സേവിക്കുന്നതു തുടരുകയും ചെയ്യും കെജ്രിവാള്‍ പറഞു. ബിജെപി നേതാവ് പർവേശ് വർമയാണ് കെജ്രിവാളിനെതിരെ അട്ടിമറി വിജയം നേടിയത്.
4,089 വോട്ടുകൾക്കായിരുന്നു ഡൽഹി മുൻ മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തകർച്ചയാണു എഎപി നേരിട്ടത്. 70 സീറ്റുകളിൽ 23 ഇടത്തു മാത്രമാണു എഎപി ലീഡ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.