
ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി. ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആറ്റിങ്ങള്‍ സ്വദേശി ശ്രേഷ്ഠ എം വിജയി ആണ് മരിച്ചത്. കെടിസിടി ആർട്സ് കോളേജ് എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്.
ഇന്ന് വൈകുന്നേരം 3.30നായിരുന്നു അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ 16ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ചാത്തൻപറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary: college student dies after car rammed into people waiting for bus at manamboor kallambalam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.