23 January 2026, Friday

Related news

December 28, 2025
December 22, 2025
November 26, 2025
November 14, 2025
November 5, 2025
November 1, 2025
October 30, 2025
October 27, 2025
October 25, 2025
October 24, 2025

ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ അപകടം: അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

Janayugom Webdesk
ന്യൂഡല്‍ഹി
June 29, 2024 12:15 pm

ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണ രേഖയ്ക്ക് സമീപം ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം.

ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ എംആര്‍കെ റെ‍ഡ്ഡി, ജവാന്മാരായ ശുഭന്‍ഖാന്‍, ഭുപേന്ദ്ര നേഗി, എക്ഡങ് തൈബാം, സദര്‍ബേണിയ നാഗരാജു എന്നിവരാണ് വീരമൃത്യു വരിച്ചത്. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലഡാക്കിലെ ലേയില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. 

ടി-72 ടാങ്കിലായിരുന്നു സൈനികര്‍ നദി മുറിച്ചു കടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നെന്നാണ് വിവരം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ എന്നിവര്‍ സൈനികരുടെ നിര്യാണത്തില്‍ അനുശോചിച്ചു. 

Eng­lish Sum­ma­ry: Acci­dent dur­ing mil­i­tary train­ing in Ladakh: Five sol­diers martyred

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.