23 January 2026, Friday

Related news

January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025

വ്യാജ നിയമനക്കേസ് പ്രതി അഖില്‍ സജീവന്‍ പൊലീസ് പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
October 6, 2023 10:48 am

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ കെട്ടിച്ചമച്ച വ്യാജ നിയമക്കേസ് പ്രതി അഖില്‍ സജീവന്‍ പൊലീസ് പിടിയില്‍.പത്തനംതിട്ട പൊലീസ് തേനിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തട്ടിപ്പുകേസ് പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്യത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ആയുഷ്‌ മിഷൻ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട്‌ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്‌ റോഡിൽവച്ച്‌ കൈക്കൂലി നൽകിയെന്ന ആരോപണമാണ് ഉയർന്നിരുന്നത്. അഖിൽ സജീവ് എന്നയാളാണ് സമീപിച്ചിരുന്നതെന്നാണ് പരാതിക്കാരൻ മൊഴി നൽകിയിരുന്നത്.

Eng­lish Summary:
Accused Akhil Sajeev in fake recruit­ment case arrest­ed by police

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.