16 June 2024, Sunday

Related news

June 16, 2024
June 15, 2024
June 14, 2024
June 13, 2024
June 13, 2024
June 12, 2024
June 11, 2024
June 11, 2024
June 8, 2024
June 5, 2024

എന്നെ അടിച്ച പൊലീസൊന്നും ജീവനോടെ ഇല്ല: ലഹരി വിട്ടപ്പോള്‍ കരഞ്ഞ് മാപ്പു പറഞ്ഞ് യുവാവ്

Janayugom Webdesk
തിരുവനന്തപുരം
August 23, 2022 9:04 pm

പൊലീസ് ഉ​ദ്യോ​ഗസ്ഥർക്ക് നേരെ വധഭീഷണി മുഴക്കി കസ്റ്റഡിയിലെടുത്ത മോഷണ കേസ് പ്രതി. തന്നെ അടിച്ച പൊലീസൊന്നും ജീവനോടെ ഇല്ലെന്നും, പുറത്തിറങ്ങിയാല്‍ പൊലീസുകാരെ വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തിരുവനന്തപുരം, വെള്ളറട സ്വദേശിയായ സൈവിനാണ് ലഹരിയിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. എന്നാൽ പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോൾ പൊലീസിനോട് കരഞ്ഞു മാപ്പ് പറഞ്ഞു.

വീടുകളിൽ കയറിയിറങ്ങി മോഷ്ടിച്ചതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ തന്നെ അടിച്ചിട്ടുള്ള ഒരു പൊലീസുകാരും ജീവനോടെയില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. തന്നെ കുറിച്ച് അന്വേഷിച്ചാൽ കുടുതൽ അറിയാമെന്നും വെല്ലുവിളിച്ചു. അതേസമയം അന്വേഷണത്തിൽ യുവാവ് പറഞ്ഞതു പോലെ ഇയാൾ ആരേയും കൊന്നിട്ടില്ലെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Accused in theft case threat­ened the police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.