25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

വയോധികക്കെതിരെ ലൈംഗികാതിക്രമം പ്രതി പിടിയില്‍

Janayugom Webdesk
കൊല്ലം
September 15, 2024 8:38 am

വീട്ടില്‍ ആതിക്രമിച്ച് കയറി വയോധികയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി മണിക്കുറുകള്‍ക്കകം പിടിയില്‍. തങ്കശേരി കുളപ്പറമ്പ് ജോമോന്‍ വില്ലയില്‍ പടയപ്പ ജോയി എന്ന് വിളിക്കുന്ന ജോസഫ്(33) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതില്‍ പെളിച്ച് അകത്ത് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കുകയായിരുന്നു. 

വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ഫയസിന്റെ നേതൃത്വത്തില്‍ എസ്ഐ ജോസ്‌പ്രകാശ്, എഎസ്ഐ ബീന, എസ്‌സിപിഒമാരായ സുമേഷ്, സുജിത്ത് സിപിഒമാരായ സലീം, സുരേഷ്, ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.