6 January 2025, Monday
KSFE Galaxy Chits Banner 2

Related news

November 19, 2022
May 26, 2022
May 9, 2022
February 14, 2022
November 28, 2021
November 27, 2021
November 26, 2021
November 25, 2021

ഇ ഗവേണൻസില്‍ നേട്ടം ; സിറ്റിസൺ പോര്‍ട്ടലിൽ അപേക്ഷ 10 ലക്ഷം കടന്നു

Janayugom Webdesk
തിരുവനന്തപുരം
November 19, 2022 10:03 am

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടലിലെ അപേക്ഷകൾ 10 ലക്ഷം കടന്നു. വെള്ളി വൈകിട്ടുവരെ 10,05,557 അപേക്ഷയാണ് സമർപ്പിച്ചത്.ഇതിൽ 7,33,807 ഫയലും (74 ശതമാനം) തീർപ്പാക്കി.പഞ്ചായത്തുകളിലെ ഫയലുകളിൽ 74 ശതമാനവും (8,66,047ൽ 6,37,628), കോർപറേഷനിൽ 80ഉം (36,954ൽ 29,425), മുനിസിപ്പാലിറ്റികളിൽ 70ഉം (1,07,058ൽ 74,556) ഫയലാണ് ഓൺലൈനായി സ്വീകരിച്ച് തീർപ്പാക്കിയത്. citizen.isgkerala.gov.inവെബ്സൈറ്റു വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.

പോർട്ടൽവഴി 264 സേവനം ലഭിക്കും.മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം അപേക്ഷകൾ ഓൺലൈനിൽ ലഭിച്ചത്. ഫയലുകൾ തീർപ്പാക്കിയതിൽ വയനാട് ജില്ലയാണ് ഒന്നാംസ്ഥാനത്ത് -(84 ശതമാനം). ഇ– ഗവേണൻസ് രംഗത്തെ കേരളത്തിന്റെ മികച്ച നേട്ടമാണിതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.നഗരസഭകളുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. 

ഫയലുകൾ ഏത് ഓഫീസറുടെ മുന്നിലാണെന്നും എന്ത് നടപടി സ്വീകരിച്ചെന്നും അപേക്ഷകനും ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാം.അഴിമതിരഹിതവും സമയബന്ധിതവുമായി സേവനങ്ങളുറപ്പിക്കാൻ ഇതിലൂടെ കഴിയും.പഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വഴിയും ഏഴുമാസംകൊണ്ട് ഫ്രണ്ട് ഓഫീസ് വഴിയും ഓൺലൈനായി ലഭിച്ചതും ഉൾപ്പെടെ 65,82,075 ഫയലാണ് കൈകാര്യം ചെയ്തത്. ഇതിൽ 52,08,731 ഫയലും (79.14 ശതമാനം) തീർപ്പാക്കി.

Eng­lish Sum­ma­ry: Achieve­ment in e‑governance; The appli­ca­tion on the cit­i­zen por­tal has crossed 10 lakhs

You may also like this video:

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.