22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024
September 7, 2024
September 5, 2024
August 29, 2024

‘അച്യുതന്റെ അവസാന ശ്വാസം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘അപ്പന്’ ശേഷം പോളി വത്സൻ അനിൽ കെ ശിവറാം ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ്
Janayugom Webdesk
November 8, 2023 9:02 pm

മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം‘ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. എൽഎംഎ ഫിലിം പ്രൊഡക്ഷൻസ്, പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ, അനിൽ കെ ശിവറാം, കിരൺ, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതൻ, ആഗോള കോവിഡ്-19 പാൻഡെമിക് ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിക്കുന്നതും തുടർന്ന് ഓക്സിജൻ ക്ഷാമം അച്ചുതൻ്റെ ജീവിത്തെ ബാധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

സാബു പ്രെസ്റ്റോ, തരുൺ കുമാർ ബഫ്ന എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിനി ജോർജ്, ഡിഒപി: തരുൺ സുധാകരൻ, മ്യൂസിക് & ബിജിഎം: മിലൻ ജോൺ, എഡിറ്റർ: അശ്വിൻ നെരുവമ്പ്രം, പ്രൊജക്ട് ഡിസൈനർ: മെറ്റ്ലി ടോമി, ആർട്ട്: മജിനു പികെ, മേക്കപ്പ്: സുബിൻ കട്ടപ്പന, ലിറിക്സ്: സാബു പ്രെസ്റ്റോ, അഖിൽ രാജ്, സൗണ്ട് ഡിസൈൻ: രമേഷ്, അസോസിയേറ്റ് ഡയറക്ടർ: അജിത് പി വിനോദൻ, സ്റ്റുഡിയോ: കെ സ്റ്റുഡിയോ, ടൈറ്റിൽ: രജ്വിൻ ചാണ്ടി,ഡിജിറ്റൽ മാർക്കറ്റിംങ്: 1000 ആരോസ്, സ്റ്റിൽസ്: ആകാശ്, ഡിസൈൻസ്: ആർട്ടോകാർപസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Eng­lish Summary:achuthante avasana swasam first look poster
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.