പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമത്തില്‍ പരിക്കേറ്റ് ചിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലക്കള്ളി സ്വദേശി മമ്പാടൻ അഹിൻഷാ ഷെറിൻ (27) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്. ആസിഡ് ആക്രമത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് കൂരാട് സ്വദേശി ഷാനവാസ് ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ മൂന്ന് മണിക്കാണ് ഷാനവാസ് ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചത്. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ ഷാനവാസ് ഭാര്യയുടെ തലയിലൂടെ ആസിഡ് ഒഴിച്ചത്. ഇതിനിടെ ഷാനവാസിനും പൊള്ളലേല്‍ക്കുകയായിരുന്നു. ഏതാനും മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുംകുന്ന് മൻഹജ് സുന്ന ജുമാമസ്‌ജിജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ആലുംകുന്നിലെ മമ്പാടൻ മുഹമ്മദ് എന്ന ചെറിയോന്റെ മകളാണ് അഹിൻഷ ഷെറിൻ. ഉമ്മ: സഫിയ. മക്കൾ: നദ്‌വ, നഹൽ. സഹോദരങ്ങൾ: സഫ്വാന, സിൻസിയ.
English Summary: Acid attack by husband
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.