25 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 28, 2025
February 19, 2025
February 14, 2025
February 4, 2025
December 4, 2024
June 29, 2024
May 27, 2024
March 4, 2024
January 13, 2024
September 11, 2023

പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഒരു കണ്ണിന് കാഴ്ച പോയി, കാരണം ഇങ്ങനെ.….

Janayugom Webdesk
ഇടുക്കി
November 20, 2021 8:09 pm

ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആസിഡ് ആക്രമണത്തില്‍ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച ശേഷി നഷ്ടമായി. അടിമലി സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

യുവാവും ഷീബയും തമ്മില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. പിന്നീട് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടും വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഷീബ നിരന്തരം യുവാവിനെ സമീപിച്ചിരുന്നു. പിന്നീട് രണ്ടുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി യുവാവിനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയിലാണ് ആസിഡാക്രമണം. യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. 

ഷീബയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് കയ്യില്‍ വീണ് ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Eng­lish summary;Acid attack on Young Man who refused love
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.