മിൽമ്മയിലെ ഉന്നതയോഗം തീരുമാനിച്ച ശമ്പള പരിഷ്കരണക്കരാർ ഒപ്പിടാതെ തൊഴിലാളികളെ വഞ്ചിക്കുന്ന മാനേജ്മെന്റിന്റെ നടപടിക്കെതിരെയും,
മിൽമയിലെ വിവിധ തൊഴിലുകൾ ഏതാനും ഇഷ്ട കരാറുകാർക്ക് മാത്രം വീതിച്ചു നൽകുന്ന മാനേജ്മെൻറ് നിലപാടിതിരെയുമാണ് തീരുമാനിച്ച ശമ്പള കരാർ ഒപ്പിടാതെ സമരം സംഘടിപ്പിച്ചത്.
ജീവനക്കാരുടെ സംഘടനയായ ഐഎൻടിയുസി, സിഐടിയു, എഐടിയുസി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽസംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് പെരിങ്ങൊളം മിൽമ ഡെയറി ഗേറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. മിൽമ ഡെയറി പരിസരത്ത് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്ത്വത്തിൽ നടന്ന പ്രകടനത്തിനു ശേഷമാണ് ധർണ്ണ ആരംഭിച്ചത്. മിൽമയുടെ പ്രധാന ഗെയ്റ്റിനു മുന്നിൽ നടന്ന ധർണ്ണ സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഇ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ജനറൽ സെക്രട്ടറി പി കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രൻ , എ ഐ ടി യു സി സെക്രട്ടറി എൻ എ സുധീർ തുടങ്ങിയവർ സംസാരിച്ചു.
English Summary;Action of Milma management cheating the workers; Employees with protest sit-in
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.