24 January 2026, Saturday

പ്ലാസ്റ്റിക്-ബയോമെഡിക്കൽ മാലിന്യങ്ങൾ കത്തിച്ചവര്‍ക്കെതിരെ നടപടി വേണം: സിപിഐ

താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച
Janayugom Webdesk
ചേലക്കര
July 20, 2023 11:26 am

താലൂക്ക് ആശുപത്രിയിൽ പ്ലാസ്റ്റിക്-ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം ആശുപത്രി വളപ്പിൽ തുറസ്സായ സ്ഥലത്ത് തീയിട്ട് കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ ചേലക്കര ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം കത്തിച്ച മാലിന്യത്തിലെ ദുർഗന്ധ പുക ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും പ്രയാസം ഉണ്ടാക്കിയിരുന്നു. വിഷപ്പുക ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പറയുന്നവര്‍ തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. 

മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ രൂപവത്കരിച്ച പ്രത്യേക എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ സർക്കാർ ആശുപത്രികളിൽ ഊർജിതമാക്കണമെന്നും വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സിപിഐ ചേലക്കര ലോക്കൽ സെക്രട്ടറി വി കെ പ്രവീൺ, അസിസ്റ്റന്റ് സെക്രട്ടറി കെ എം ഗീവർഗീസ്, മണ്ഡലം കമ്മിറ്റി അംഗം പി എസ് ശ്രീദാസ് എന്നിവർ പറഞ്ഞു.

Eng­lish Summary:Action should be tak­en against those who burn plas­tic-bio­med­ical waste: CPI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.