27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024
October 22, 2024
April 29, 2024
March 15, 2024
March 13, 2024

നടൻ സി വി ദേവ് അന്തരിച്ചു

Janayugom Webdesk
കോഴിക്കോട്
June 26, 2023 8:52 pm

നാടക, ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. പ്രശസ്തമായ നാടകങ്ങളിലും നൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരം​ഗത്ത് നിന്നാണ് സിനിമയിലേക്കെത്തിയത്.

യാരോ ഒരാൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരം​ഗത്ത് തുടക്കം കുറിക്കുന്നത്. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയ’ത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: actor cv dev passed away
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.