
ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനില ഗുരതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നടനെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് വിവരം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ എട്ടിന് അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനമാണ്.
ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ട്. ഇതുവരെ കുടുംബം ഔദ്യോഗിക വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.