22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 2, 2025
February 23, 2025
December 13, 2024
May 20, 2024
December 30, 2023
August 11, 2023
August 1, 2023
July 27, 2023
June 29, 2023
June 18, 2023

നടി ഇഷ ആല്യ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു

Janayugom Webdesk
ഹൗറ
December 28, 2022 7:05 pm

ജാർഖണ്ഡ് നടി ഇഷ ആല്യ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയിൽവെച്ചാണ് സംഭവം. ദേശീയപാതയിൽ വച്ച് മോഷ്ടാക്കളുടെ ആക്രമണം ചെറുക്കുന്നതിനിടയിലാണ് നടിക്ക് വെടിയേറ്റത്. ആശുപത്രിയിൽ വെച്ചാണ് നടിയുടെ മരണം സ്ഥിരീകരിച്ചത്. ഭർത്താവും സംവിധായകനുമായ പ്രകാശ് കുമാർ, മൂന്നു വയസുള്ള മകൾ എന്നിവർക്കൊപ്പം റാഞ്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുമ്പോഴാണ് ഇവരുടെ കാറിന് നേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാവുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയുടെ ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

ആക്രമണം നടക്കുമ്പോൾ ഇഷയും കുഞ്ഞും കാറിലായിരുന്നുവെന്ന് പ്രകാശ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് അവർക്ക് വെടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാൽ സഹായം ലഭിക്കാൻ പ്രകാശിന് രണ്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. ജാർഖണ്ഡിലെ പ്രമുഖനടിയാണ് ഇഷ ആല്യ. റിയാ കുമാരി എന്നാണ് യഥാർത്ഥ പേര്.

Eng­lish Sum­ma­ry: actor Isha Alya shot dead
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.