30 December 2025, Tuesday

Related news

December 30, 2025
December 30, 2025
December 26, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 20, 2025
December 20, 2025
December 19, 2025

നടൻ മോഹൻലാലിന്റെ അമ്മ അന്തരിച്ചു

Janayugom Webdesk
കൊച്ചി
December 30, 2025 2:38 pm

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. ഇന്ന് വൈകീട്ട് വരെ കൊച്ചി എളക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 14 വർഷമായി രോഗാവസ്ഥയിലായിരുന്ന ശാന്തകുമാരിക്ക് മൂന്നുമാസം മുമ്പ് രോഗം മൂർച്ഛിക്കുകയും ഇന്ന് ഉച്ചയോടെ മരിക്കുകയുമായിരുന്നു. എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.