ഒടിടി സിനിമകളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഫിയോക്. തിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം ഒടിടി റിലീസാണ്. തിയേറ്ററിൽ സിനിമ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷമേ ഒടിടിയിൽ സിനിമ നൽകാവൂ എന്ന നിബന്ധനയും ചിലർ ലംഘിക്കുന്നുണ്ട്.
ഇത് 56 ദിവസമായി ഉയർത്തണമെന്ന ആവശ്യം ഫിലിം ചേമ്പറിനെ അറിയിക്കുമെന്നും ഫിയോക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫിലിം ചേമ്പറും ഇതേ ആവശ്യം സിനിമാസംഘടനകളുടെ സർവ്വകക്ഷിയോഗത്തിൽ ഉന്നയിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
മലയാളത്തിൽ സമീപകാലത്ത് തിയേറ്ററിൽ റിലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇത് തിയേറ്ററുടമകളെയും നിർമ്മാതാക്കളെയും വിതരണക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
English summary;Actors acting in OTT films will be banned; Feouk
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.