19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 28, 2024
October 25, 2024
October 21, 2024

നടി അമ്രീന്റെ കൊലപാതകികളെ സൈന്യം വധിച്ചു

Janayugom Webdesk
ശ്രീനഗർ
May 27, 2022 9:23 am

നടി അമ്രീൻ ഭട്ടിനെ വധിച്ച കൊലപാതകികളെ സൈന്യം വെടിവച്ചു കൊന്നു. കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ലഷ്കർ ഇ തയ്ബ ഭീകരരെ സൈന്യം വധിച്ചത്.

ശ്രീനഗറിൽ ഒരു ലഷ്കർ ഭീകരനെയും വധിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ 10 ഭീകരരെ വധിച്ചതായി കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.

ഇന്നലെയാണ് ജമ്മു കശ്മീരിലെ ടെലിവിഷൻ നടിയും അവതാരകയുമായ അമ്രീൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയത്. ബുദ്ഗാമിലെ വീടിന് വെളിയിൽ വെച്ചായിരുന്നു ആക്രമണം.

ഷൂട്ടിന് എന്ന് പറഞ്ഞാണ് ഭീകരർ രാത്രി വീട്ടിൽ എത്തിയത്. അമ്രീൻ വീടിന് വെളിയിലേക്ക് ഇറങ്ങിയ സമയത്ത് ഭീകരർ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ അമ്രീൻ ഭട്ടിന്റെ പത്തുവയസ്സുള്ള അനന്തരവനും പരിക്കേറ്റു.

Eng­lish summary;Actress Amrin’s killers killed by army

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.