9 January 2026, Friday

Related news

January 1, 2026
December 8, 2025
December 4, 2025
December 3, 2025
December 2, 2025
November 20, 2025
November 15, 2025
November 7, 2025
November 4, 2025
September 14, 2025

23-ാം വയസില്‍ നടി ആര്യക്ക് ചേച്ചിയാകുന്നു: സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവച്ച് താരം

Janayugom Webdesk
February 11, 2023 4:13 pm

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആര്യ പാര്‍വതി. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സോഷ്യല്‍ മീഡിയയിലും സജീവമാണ്. നര്‍ത്തകി കൂടിയായ ആര്യ തന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗം എത്താൻ പോകുകയാണ്. വല്യേച്ചി ആകാൻ പോകുന്ന സന്തോഷം താരം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചു. 

23 വര്‍ഷങ്ങള്‍ ശേഷം തന്റെ കുടുംബത്തില്‍ ഒരു അനിയനോ അനിയത്തിയോ വരാന്‍ പോവുകയാണ്. സ്വന്തം അമ്മയ്ക്ക് വിശേഷമുണ്ടെന്നും ഈ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ലെന്നും പറഞ്ഞ് ആര്യ പാര്‍വതി പങ്കുവച്ച കുറിപ്പ് ആരാധകരും ഏറ്റെടുത്തു.

‘ഇരുപത്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തില്‍ മതിമറന്ന് ഇരിക്കുകയാണ് ഞാന്‍. ഒരു അമ്മയുടെയും വല്യേച്ചിയുടെയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായി കഴിഞ്ഞു. സ്നേഹത്തോടെയും പിന്തുണയോടെയും. വേഗം വരൂ എന്റെ കുഞ്ഞു വാവേ’ എന്നാണ് അമ്മയുടെ ചിത്രത്തിനൊപ്പം ആര്യ അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

നര്‍ത്തകിയായ ആര്യ പാര്‍വതി സ്‌കൂള്‍ കലോത്സവങ്ങളില്‍ മോഹിനിയാട്ടത്തിലൂടെ ഒന്നാം സ്ഥാനം നേടിയ താരമാണ്. പിന്നാലെ ‘ചെമ്പട്ട്’ എന്ന സീരിയലിലൂടെ അഭിനയ ലോകത്തേക്ക് കടന്നു. ഇളയവള്‍ ഗായത്രി എന്ന സീരിയലിലും അഭിനയിച്ചു. അഭിനയവും നൃത്തവുമൊക്കെയായി മുന്നോട്ട് പോവുകയാണ് നടിയിപ്പോള്‍. അതിനിടയിലാണ് ഏറ്റവും വലിയൊരു സന്തോഷവുമായി എത്തിയത്.

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.