താൻ ഇരയല്ലെന്നും അതി ജീവിതയാണെന്നും ആക്രമണത്തിന് ഇരയായ നടി. പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്തിന്റെ മൊജോ സ്റ്റോറിയും, വീ ദി വുമെണ്‍ ഓഫ് ഏഷ്യയും ചേർന്നൊരുക്കിയ ദ ഗ്ലോബൽ ടൗൺ ഹാൾ സമ്മിറ്റിലാണ് നടി തനിക്കുണ്ടായ ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
ആ സംഭവം ഇപ്പോഴും തന്റെ ഓര്‍മ്മയിലുണ്ട്. 2017‑ലാണ് സംഭവം നടന്നത്. 2020‑ൽ വിചാരണ തുടങ്ങി. 15 ദിവസം കോടതിയിൽ പോയി. ഏറെ കഠിനമായ അനുഭവമായിരുന്നു അത്. 15-ാം ദിവസം കോടതിയിൽ നിന്ന് പുറത്തിറങ്ങിയത് ഇരയെന്ന നിലയില്ല അതീജിവിതയെന്ന മനോഭാവത്തോടെയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തെ യാത്ര ഏറെ കഠിനമായിരുന്നു. ഏറെ ഒറ്റപ്പെട്ടതായി ആദ്യമൊക്കെ തോന്നിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഏറെ വേദനിപ്പിച്ചു. വളർത്തു ദോഷമാണെന്ന് പറഞ്ഞുപഴിച്ചവർ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പലവാർത്തകളും പ്രചരിപ്പിച്ചവരും ഉണ്ട്. എന്റെ കുറ്റമാണെന്ന രീതിയിൽ എന്നെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കാര്യങ്ങളൊക്കെ മാറി തുടങ്ങി.
സംഭവത്തിന് ശേഷം നിരവധിപേര്‍ ഒപ്പം നിന്നു. ചിലര്‍ പുറത്ത് ചാനലുകളിൽ പലതും പറഞ്ഞവരുമുണ്ട്. എന്നെ അറിയാത്തവര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. രാത്രി പോയതാണ് പ്രശ്നം എന്നൊക്കെ എന്നെ കുറ്റപ്പെടുത്തിയവര്‍ ഉണ്ട്. നെഗറ്റീവ് പിആര്‍ വര്‍ക്ക് സോഷ്യൽമീഡിയയിൽ നടന്നു. തൊഴിലവസരം പോലും നിഷേധിക്കപ്പെട്ടു. അതൊക്കെ ഏറെ വേദനിപ്പിച്ചു. ഞാൻ ഇഞ്ചിഞ്ചായി മുറിയുന്നതുപോലെ തോന്നി.
എന്റെ കുടുംബത്തിനെതിരെ പോലും പലരും സംസാരിച്ചു. അങ്ങനെയാണ് ഞാൻ എല്ലാം തുറന്നുപറയാനും പോരാട്ടം തുടരാനും തീരുമാനിച്ചത്, ഈ പോരാട്ടം അത്ര എളുപ്പമല്ലെന്ന് അറിയാം, എങ്കിലും ഫലം എന്തെന്ന് നോക്കാതെ പോരാട്ടം തുടരും. വ്യാജ കേസെന്ന രീതിയിൽ ആക്കി തീര്‍ക്കാനും ശ്രമം നടന്നു. അതൊക്കെ ഏറെ വേദനാജനകമായിരുന്നു. ചാനൽ ചര്‍ച്ചകളിലടക്കം പലരും വലിച്ചിഴച്ച് സംസാരിക്കുമ്പോള്‍ വീണ്ടും വീണ്ടും ഞാൻ മുറിയുന്നതായി തോന്നി. ഞാൻ ആ സമയം സോഷ്യൽമീഡിയയിൽ സജീവമായിരുന്നില്ലെന്നും നടി വീ ദി വുമെണ്‍ എന്ന പരിപാടിയിലൂടെ വ്യക്തമാക്കി.
english summary; actress assault case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.