22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 28, 2024
September 18, 2024
September 10, 2024
May 27, 2024
January 19, 2024
December 4, 2023
November 15, 2023
September 9, 2023
September 3, 2023

നടിയെ ആക്രമിച്ച കേസ്: ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

Janayugom Webdesk
July 15, 2022 2:50 pm

നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു.

മെമ്മറി കാർഡിന്റെ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ആർ ശ്രീലേഖയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തത വരുത്താൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ച സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചു.

Eng­lish summary;Actress assault case: Crime branch demand to ques­tion R Srilekha

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.