22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 16, 2024
April 16, 2024
February 28, 2024
February 21, 2024
February 7, 2024
November 28, 2023
February 27, 2023
February 22, 2023
February 21, 2023
February 17, 2023

നടി ആക്രമണ കേസ്: തുടരന്വേഷണം തടയണമെന്ന് ദിലീപ്: കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് നടി

Janayugom Webdesk
കൊ​ച്ചി
February 15, 2022 12:47 pm

കൊച്ചിയില്‍ ന​ടി ആ​ക്ര​മിക്കപ്പെട്ട കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നടന്‍ ദി​ലീ​പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹ​ര്‍​ജി ഇന്ന് പരിഗണിക്കും. കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് തു​ട​ര​ന്വേ​ഷ​ണം എ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. അതിനിടെ എ​തി​ര്‍​ത്ത് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി. കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്ക​ണ​മെ​ന്നും ന​ടി കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി, കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാറ്റി.

ദിലീപിന്റെ ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്നു നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വ​ധ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ലെ ഇ​ര​ക​ളാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും ദി​ലീ​പ് കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​ര്‍ വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വി​ചാ​ര​ണ കോ​ട​തി​ക്കു നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ലെ ആവശ്യം.
അതേസമയം ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നാം പ്ര​തി​യാ​യ ന​ട​ന്‍ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ് റ​ദ്ദാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദി​ലീ​പി​നു പു​റ​മേ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സു​രാ​ജ്, ബ​ന്ധു​വാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. ഫെ​ബ്രു​വ​രി ഏ​ഴി​ന് പ്ര​തി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ ദി​ലീ​പ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ നി​ന്നു ചോ​ര്‍​ന്നെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​റു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം ഡി​വൈ​എ​സ്പി ജോ​സ​ഫ് സാ​ജു​വി​നാ​ണ് അന്വേഷണച്ചുമതല.

Eng­lish Sum­ma­ry: Actress assault case: Dileep wants fur­ther inves­ti­ga­tion to be stopped: Actress wants to be allowed to join the party

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.