
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്നും പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിചാരണക്കോടതി വിധി സ്വാഭാവിക നീതിയുടെയും ക്രിമിനൽ നടപടികളുടെയും ലംഘനമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതികളെ വെറുതെവിട്ടത് നിയമവിരുദ്ധമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് കോടതി അന്യായമായ ആനുകൂല്യം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. കൂടാതെ, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുടെ കണ്ടെത്തലുകളെയും പ്രോസിക്യൂഷൻ രൂക്ഷമായി വിമർശിച്ചു.
അതിജീവിതയുടെ സ്വകാര്യത ഹനിക്കപ്പെട്ടിട്ടില്ലെന്ന കോടതിയുടെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നും ഫോറൻസിക് റിപ്പോർട്ടുകളും ഉദ്യോഗസ്ഥരുടെ മൊഴികളും കോടതി അവഗണിച്ചുവെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന വാദം അശാസ്ത്രീയമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.