23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 6, 2023
November 15, 2022
September 28, 2022
August 12, 2022
July 11, 2022
April 16, 2022
January 31, 2022
January 22, 2022
January 10, 2022
January 6, 2022

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഷോൺ ജോർജിന് നോട്ടീസ്

Janayugom Webdesk
കൊച്ചി
November 15, 2022 11:02 pm

നടിയെ ആക്രമിച്ച കേസിൽ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഇന്ന് ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് മുൻപ് ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴി തനിക്ക് ലഭിച്ച ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ദിലീപിന് അയച്ചുനൽകിയെന്ന് ഷോൺ ജോർജ് സമ്മതിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ടുകൾ ദിലീപിന്റെ സഹോദരൻ അനൂപിന് ഷോൺ ജോർജ് അയച്ചതായിരുന്നു കേസിന് ആധാരമായ സംഭവം. 

Eng­lish Sum­ma­ry: Actress assault case: Shaun George served notice for questioning

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.