നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേതെന്നും കോടതി ചോദിച്ചു. മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്ത്. പലതവണ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങൾ കാണണമെന്ന പ്രത്യേക താൽപ്പര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ നാല് തവണ ആവശ്യപ്പെട്ടിട്ടും താൻ പറഞ്ഞത് പറ്റില്ലയെന്നാണ്.
വിചാരണ ഘട്ടത്തിൽ ആവശ്യമെങ്കിൽ മാത്രമാണ് ദൃശ്യങ്ങൾ പരിശോധിക്കുകയെന്നും ജഡ്ജി വ്യക്തമാക്കി. തുടരന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശമുണ്ടോയെന്നും വിചാരണ കോടതി ജഡിജി ചോദിച്ചു. കേസ് ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും.
English summary;Actress assault case; The court should find out who leaked the footage
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.