15 January 2026, Thursday

Related news

December 14, 2025
December 12, 2025
June 4, 2025
February 4, 2025
August 23, 2024
January 30, 2024
February 21, 2023
February 17, 2023
February 15, 2023
February 12, 2023

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരെ 16ന് വീണ്ടും വിസ്തരിക്കും

Janayugom Webdesk
കൊച്ചി
February 7, 2023 7:37 pm

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ 16ന് വീണ്ടും വിസ്തരിക്കും. 34-ാം സാക്ഷിയായ മഞ്ജു വാര്യരെ നേരത്തേ വിസ്തരിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഇന്നലെ നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റി. ഹൈക്കോടതിയിൽനിന്ന് അന്തിമ അനുമതിയാകാത്തതിനാലാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിയത്.

ബാലചന്ദ്രകുമാർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് സാക്ഷിവിസ്താരം ഏഴുമുതൽ പത്തുവരെ തിരുവനന്തപുരത്ത് നടത്തുന്നത് വിചാരണക്കോടതി അംഗീകരിച്ചിരുന്നു. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകാനുള്ള ബുദ്ധിമുട്ടാണ് ബാലചന്ദ്രകുമാർ കോടതിയെ അറിയിച്ചത്. ഹൈക്കോടതിയുടെ അന്തിമാനുമതിയുടെ അടിസ്ഥാനത്തിൽ പുതിയ തീയതി തീരുമാനിക്കും.

Eng­lish Sum­ma­ry: actress case man­ju war­ri­er will be tri­al again
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.