23 January 2026, Friday

Related news

January 13, 2026
January 2, 2026
January 2, 2026
December 27, 2025
December 25, 2025
December 21, 2025
December 19, 2025
December 16, 2025
November 14, 2025
November 10, 2025

നടി മോളി കണ്ണമാലി ​ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

Janayugom Webdesk
കൊച്ചി
January 10, 2023 9:01 am

നടി മോളി കണ്ണമാലി ​ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ​ഗൗതം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ബി​ഗ് ബോസ് താരമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ ഫേസ്ബുക്ക് കുറിപ്പ് .
മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ്. ആശുപത്രിയിൽ നിന്നുള്ള ചിത്രം ഉള്‍പ്പെടെ ദിയ ഫേയ്സ്ബുക്കിൽ കുറിച്ചു.

സത്രീധനം എന്ന സീരിയലിലെ കന്നികഥാപാത്രമായ ‘ചാള മേരി’ എന്ന കഥാപാത്രമാണ് മോളിയെ ഏറെ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമർ അക്ബർ അന്തോണി, ചാപ്പ കുരിശ്, ചാർലി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിൽ മോളി അഭിനയിക്കുന്നു എന്നതാണ് നടിയെക്കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തുവന്ന വാര്‍ത്ത.

Eng­lish Summary;Actress Mol­ly Kan­na­mali in crit­i­cal con­di­tion; Admit­ted to ventilator
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.