22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 12, 2024
December 9, 2024
November 22, 2024
November 19, 2024
November 16, 2024
November 11, 2024
September 6, 2024
September 2, 2024
January 21, 2024

നടി ഷക്കീലയെ വളര്‍ത്തുമകള്‍ ആക്രമിച്ചു: അിഭാഷകയ്ക്കും പരിക്ക്, കേസെടുത്തു

Janayugom Webdesk
ചെന്നൈ
January 21, 2024 11:56 am

നടി ഷക്കീലയെ വളര്‍ത്തുമകള്‍ ആക്രമിച്ചതായി പരാതി. ചെന്നൈയിലെ യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വസതിയില്‍വച്ചാണ് സംഭവം. വളര്‍ത്തുമകളായ ശീതളാണ് ഷക്കീലയെ ആക്രമിച്ചതെന്ന് ഷക്കീല നല്‍കിയ പരാതിയില്‍ പറയുന്നു. സഹോദര പുത്രിയായ ശീതളാണ് ഷക്കീലയുടെ ദത്തുപത്രി. കുടുംബ പ്രശ്നത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വഴക്കുണ്ടായി. തര്‍ക്കത്തിനിടെ ഷക്കീലയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ട ശേഷം ശീതള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. ശീതള്‍ തന്നെ മര്‍ദിച്ച വിവരം ഷക്കീല സുഹൃത്തായ നര്‍മദയോട് പങ്കുവയ്ക്കുകയും തുടര്‍ന്ന് അഭിഭാഷകയായ സൗന്ദര്യയെ അറിയിക്കുകയുമായിരുന്നു. പ്രശ്നം സംസാരിച്ച് തീര്‍ക്കുന്നതിനായി സൗന്ദര്യ, ശീതളിനെ ഫോണില്‍ വിളിച്ചപ്പോഴും ഇവര്‍ അധിക്ഷേപിച്ച് സംസാരിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ശീതളും അമ്മ ശശിയും സഹോദരി ജമീലയും ഷക്കീലയെയും അഭിഭാഷകയെയും ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ശീതള്‍ ട്രേ എടുത്ത് ഷക്കീലയുടെ തലയില്‍ അടിച്ചുവെന്നും ശീതളിന്‍റെ അമ്മ , സൗന്ദര്യയുടെ കൈ കടിച്ചുമുറിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആക്രമണത്തെ തുടര്‍ന്ന് ഷക്കീലയും അഭിഭാഷകയും കോടമ്പാക്കം പൊലീസില്‍ പരാതി നല്‍കി. പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്. വിശദമായി സംഭവം അന്വേഷിക്കുകയാണെന്നും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നുവെന്നും പൊലീസ് അറിയിച്ചു. അതേസമയം തന്നെ ഷക്കീല ആക്രമിച്ചതായി ശീതളും പരാതി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Actress Sha­keela attacked by daugh­ter: advo­cate also injured, case filed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.