രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം നടി സൗന്ദര്യയുടേത് കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്നു. നടൻ മോഹൻ ബാബുവിനെതിരെയാണ് പരാതി ഉയരുന്നത്. നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. നടിയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതി നൽകി.
ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഈ ഭൂമി തനിക്ക് വിൽക്കാൻ സൗന്ദര്യയ്ക്കും സഹോദരനും മേൽ മോഹൻബാബു സമ്മർദ്ദം ചെലുത്തിയതായി പരാതിക്കാരനായ ചിട്ടിമല്ലു ആരോപിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ചതാണ് പ്രശ്ങ്ങൾക്ക് കാരണം. സൗന്ദര്യയുടെ മരണശേഷം, മോഹൻ ബാബു ഭൂമി കൈവശപ്പെടുത്തിയെന്ന് ചിട്ടിമല്ലു ആരോപിച്ചു. ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടു. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് സൗന്ദര്യ വിമാനാപകടത്തിൽ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.