22 November 2024, Friday
KSFE Galaxy Chits Banner 2

അഡാനി കേസ്: സെബിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2023 9:08 pm

അഡാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ സെബിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി. കോടതി നല്‍കിയ സമയപരിധിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്ന് അഭിഭാഷകൻ വിശാല്‍ തിവാരി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു, 

കഴിഞ്ഞ മാര്‍ച്ചിലാണ് അഡാനിക്കെതിരായ ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണമാവശ്യപ്പെട്ട് ആദ്യ ഹരജി നല്‍കിയത്. ഇതിനെ തുടര്‍ന്ന് മെയ് 17നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് കോടതി ആദ്യം സമയമനുവദിച്ചു. എന്നാല്‍ എല്ലാ വശങ്ങളും കൃത്യമായി അന്വേഷിക്കാൻ പറ്റിയില്ലെന്നും സങ്കീര്‍ണമായ ഇടപാടുകളാണ് നടത്തിയതെന്നും കാണിച്ചു കൊണ്ട് കൂടുതല്‍ സമയം വേണമെന്ന് സെബി ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് കോടതി ഓഗസ്റ്റ് 14നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഉത്തരവിട്ടു. ഇതിനപ്പുറം ഒരു സമയം അനുവദിച്ച്‌ നല്‍കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന തീയതി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നച്. 

സെബി മുൻ ചെയര്‍മാൻ അടക്കമുള്ളവര്‍ അഡാനിക്ക് വഴി വിട്ട് സഹായിക്കുന്നവെന്ന മാധ്യമ പ്രവര്‍ത്തക സംഘടനായ ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സെബിക്കെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശാല്‍ തിവാരി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Adani case: Con­tempt peti­tion against SEBI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.