ഒടുവില്‍ വിനോദ് അഡാനി എസിസി, അംബുജ കമ്പനികളുടെ പ്രൊമോട്ടറാണെന്ന് സമ്മതിച്ച് അഡാനി ഗ്രൂപ്പ്. അംബുജ സിമന്റ് കമ്പനികളുടെ ഉടമ വിനോദ് അഡാനിയാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കമ്പനിയുടെ സമ്മതം. വാർത്തകളെ തുടർന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അഡാനി ഗ്രൂപ്പിനോട് പ്രതികരണം തേടിയിരുന്നു. ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അഡാനി.
ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം, വിനോദ് അഡാനി കമ്പനി ലിസ്റ്റുചെയ്ത ഏതെങ്കിലും സ്ഥാപനങ്ങളിലോ അവരുടെ അനുബന്ധ സ്ഥാപനങ്ങളിലോ ഉന്നതപദവി വഹിക്കുന്നില്ലെന്നും കമ്പനിയുമായി യാതൊരു പങ്കുമില്ലെന്നും അഡാനി ഗ്രൂപ്പ് അവകാശവാദമുന്നയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ സ്വിസ് കമ്പനി ഹോള്‍സിമില്‍ നിന്ന് ഏറ്റെടുത്തുവെന്ന് അഡാനി ഗ്രൂപ്പ് പ്രഖ്യാപിച്ച എസിസി, അംബുജ സിമന്റ് കമ്പനികളുടെ യഥാര്‍ത്ഥ ഉടമ സഹോദരന്‍ വിനോദ് അഡാനിയാണെന്ന് ഫോര്‍ബ്സ് മാസിക കണ്ടെത്തിയിരുന്നു. എന്‍ഡവര്‍ ട്രേഡ് എന്ന മൗറീഷ്യന്‍ കടലാസ് കമ്പനി ഉപയോഗിച്ചായിരുന്നു സിമന്റ് കമ്പനികളെ ഏറ്റെടുത്തത്. ഹാര്‍മോണിയ ട്രേഡ് എന്ന മറ്റൊരു കടലാസ് കമ്പനി ഉപയോഗിച്ച് ഓഹരി വില പെരുപ്പിച്ചതായും സംശയമുയര്‍ന്നിരുന്നു.
വാര്‍ത്തയില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന അഡാനി ഗ്രൂപ്പ് കള്ളി വെളിച്ചത്തായതോടെ ഗ്രൂപ്പിന്റെ പ്രൊമോട്ടറാണ് ഗൗതമിന്റെ സഹോദരന്‍ വിനോദ് എന്ന വാദമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ പ്രൊമോട്ടറല്ല സിമന്റ് കമ്പനികളുടെ ഉടമ തന്നെയാണ് വിനോദ് അഡാനി എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ആസ്തി ഭീമമാണെന്ന് തോന്നിപ്പിച്ച് ഓഹരി വിപണിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനായിരുന്നു അഡാനിയുടെ നീക്കമെന്ന ആരോപണം ശക്തമാണ്. മൗറീഷ്യസ് കേന്ദ്രീകരിച്ച് കടലാസ് കമ്പനികള്‍ തുടങ്ങി അഡാനി കമ്പനികളുടെ ഓഹരിവില പെരുപ്പിച്ചുകാണിച്ചതിന് പിന്നിലെ സൂത്രധാരന്‍ വിനോദ് അഡാനിയാണെന്ന് നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഗൗതം അഡാനിയെക്കാള് കൂടുതല്‍ പരാമര്‍ശിക്കുന്നതും വിനോദ് അഡാനി എന്ന പേരാണ്.
English Summary;Adani Group; Vinod Adani is the promoter
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.