കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം 30 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കരാറിനെതിരെ രാജ്യത്ത് പ്രതിഷേധംകനക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വെളിപ്പെടുത്തല്‍ വിവാദമായി.
2010ൽ താൻ കെനിയൻ പ്രധാനമന്ത്രിയായിരിക്കെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് ഗൗതം അദാനിയെ പരിചയപ്പെടുത്തിയതെന്ന് ഒഡിംഗ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു.
മോഡി-അദാനി കൂട്ടുകെട്ടുമായി കെനിയൻ ഭരണാധികാരികൾക്കുള്ള അവിശുദ്ധ ബന്ധമാണ് ഒഡിംഗയുടെ വാക്കുകകളിലൂടെ പുറത്തുവന്നതെന്ന് പ്രക്ഷോഭകർ പറഞ്ഞു. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മൂന്ന് മാസത്തിന് ശേഷമാണ് അദാനി ഗ്രൂപ്പ് കരാറിനുള്ള നിർദ്ദേശം സമർപ്പിച്ചത്.
Adani was introduced by Modi; Kenyan ex-prime minister with revelation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.