20 December 2024, Friday
KSFE Galaxy Chits Banner 2

ആദ്യ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ച് ആദിത്യ എല്‍ 1 പേടകം

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2023 2:53 pm

ആദ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ച് ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 പേടകം. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഭൂമിയുടേയും ചന്ദ്രന്റേയും ചിത്രങ്ങളും ഒരു സെല്‍ഫിയും ഇതില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇപ്പോള്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകത്തിന്റെ ഭ്രമണ പഥം ഇതിനകം രണ്ട് തവണ ഉയര്‍ത്തിക്കഴിഞ്ഞു. രണ്ട് തവണ കൂടി ഭ്രമണ പഥ ക്രമീകരണം നടത്തിയതിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് കടക്കും. 125 ദിവസമെടുത്താണ് പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ല്‍ (എല്‍1) എത്തുക. 

Eng­lish Sum­ma­ry: Aditya L1 probe sends first images to Earth

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.