19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
February 15, 2024
February 12, 2024
September 30, 2023
March 12, 2023
February 1, 2023
November 24, 2022
October 15, 2022
September 20, 2022
August 17, 2022

ആദിവാസി ഊരില്‍നിന്ന് നർഗീസ് ബീഗം കൈപിടിച്ചുയർത്തിയത് ഡോക്ടറെ

Janayugom Webdesk
കോഴിക്കോട്
September 30, 2023 9:37 pm

ആദിവാസി ഊരിലെ അനാഥത്വത്തിൽ നിന്നും സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം കൈപിടിച്ചുയർത്തിയ അനുപമ ഇനി മുതൽ ഡോക്ടർ അനുപമ. കോഴിക്കോട് അത്തോളി മലബാർ ഡെന്റൽ കോളെജിൽ നിന്നും ബിഡിഎസ് ബിരുദം നേടി അനുപമ പുറത്തിറങ്ങിപ്പോൾ അവൾ സ്നേഹത്തോടെ നർഗീസ് ബീഗത്തിനെ കെട്ടിപ്പിടിച്ചു. അവൾക്ക് അച്ഛനും അമ്മയുമെല്ലാം നർഗീസ് ബീഗമായിരുന്നു. 

വയനാട് അമ്പലവയൽ ചീങ്ങേരി ആദിവാസി കോളനിയിലെ അനുപമയ്ക്ക് ചെറുപ്രായത്തിൽ തന്നെ അച്ഛനെയും അമ്മയെയും നഷ്ടമായി. പഠിക്കാൻ മിടുക്കിയായ അവൾക്ക് കോച്ചിംഗിനൊന്നും പോവാതെ തന്നെ മെഡിക്കൽ എൻട്രൻസിൽ ബിഡിഎസിന് അവസരം ലഭിച്ചു. എന്നാൽ ഹോസ്റ്റൽ ചെലവും ട്യൂഷൻ ഫീസും ഉൾപ്പെടെ വലിയ ചെലവ് കണ്ടെത്താൻ അവൾക്ക് സാധിച്ചില്ല. വിവരമറിഞ്ഞ നർഗീസ് ബീഗം ഊരിലെ പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ടെത്തിയ അനുപമയുടെ പഠനവും മറ്റ് ചെലവുകളും ഏറ്റെടുക്കുകയായിരുന്നു.
ആശ എന്ന സുഹൃത്തിന്റെ സാമ്പത്തിക സഹായത്തോടെ നർഗീസ് ബീഗമാണ് അനുപമയെ അത്തോളിയിലെ മലബാർ ഡെന്റൽ കോളെജിൽ കൊണ്ടുപോയി ചേർത്തത്. അതിനു ശേഷം കഴിഞ്ഞ അഞ്ചു വർഷങ്ങളായി എല്ലാ പഠനച്ചിലവുകളും ഹോസ്റ്റൽ ചിലവുകളുമുൾപ്പടെ നൽകി അനുപമയെ സംരക്ഷിച്ചിരുന്നത് ഇവരാണ്. 

ഇപ്പോൾ അനുപമ ഡോക്ടറായി പുറത്തിറങ്ങിയപ്പോൾ നർഗീസ് ബീഗത്തിനും എന്തെന്നില്ലാത്ത സന്തോഷം. സ്വന്തം മകൾ തന്നെയാണ് ഡോക്ടറായതെന്നാണ് നർഗീസ് പറയുന്നത്. ഒരു അമ്മയുടെ വാത്സല്യം നൽകി, ചേർത്തുപിടിച്ച് വളർത്തിയ മകളുടെ നേട്ടം ഇനിയും ഒരുപാട് ആദിവാസി പെൺകുട്ടികൾക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയും നർഗീസ് പങ്കുവെച്ചു. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായ നർഗീസ് ബീഗം വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അഡോറ എന്ന സർക്കാറിതര സംഘടനയുടെ ഡയറക്ടറും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകയുമാണ്. ഇവരുടെ സഹായത്താൽ എംബിബിഎസ് ഉൾപ്പെടെ പൂർത്തിയാക്കിയവരുണ്ട്. ബി എസ് സി നഴ്സിംഗ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ ഇവരുടെ സഹായത്താൽ അഞ്ചോളം ആദിവാസി വിദ്യാർത്ഥികൾ ഇപ്പോൾ പഠനം തുടരുന്നുമുണ്ട്. നർഗീസ് ബീഗത്തിന്റെ നേതൃത്വത്തിൽ എൺപതോളം പേർക്ക് സൗജന്യമായി വീട് നിർമിച്ച് നൽകിയിട്ടുണ്ട്. 150 ഓളം കിടപ്പുരോഗികളുടെ കുടുംബങ്ങളെയും സഹായിക്കുന്നു. നർഗീസ് ബീഗത്തിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽസ് എന്ന പേരിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി അഞ്ച് സൗജന്യ വസ്ത്ര വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവാഹ വസ്ത്രങ്ങൾ ഉൾപ്പടെ ഇവിടെ നിന്നും സൗജന്യമായി നൽകുന്നുണ്ട്.

Eng­lish Sum­ma­ry: Adi­vasi girl become doctor 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.