എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കണ്ണൂർ ടൗൺ പോലീസാണ് അന്വേഷണം തുടങ്ങിയത്.
നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് അന്വേഷണം.അന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,ടി വി പ്രശാന്തൻ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും.
അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്.പത്തനംതിട്ട കളക്ടറേറ്റിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് മലായാലപ്പുഴയിലുള്ള വീട്ടിൽ വളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.